
റിയാദ്: ഉറുമ്പ് കടിയേറ്റ് മലയാളി യുവതി മരിച്ച സാഹചര്യത്തില്‍ സൗദിയില്‍ ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. സൗദിയിലെ കറുത്ത ഇനം ഉറുമ്പുകള്‍ക്ക് തീവ്രതയേറിയ വിഷമുണ്ട്. ഇതിന് മനുഷ്യനെ കൊല്ലാനാകും. തണുപ്പില്‍ നിന്നും ചൂടിലേക്ക് മാറുകയാണ് സൗദിയില്‍ കാലാവസ്ഥ. ഇതിനിടയില്‍ അലര്‍ജിക്ക് സാധ്യതയേറയാണ്. ഇവര്‍ക്ക് വിഷമുള്ള ഉറുമ്പുകളുടെ കടിയേറ്റാല്‍ പ്രശ്നം വഷളാകും. ഇതിനായി പ്രതിരോധ മാര്‍ഗം സ്വീകരിക്കണം. കാലാവസ്ഥ മാറുന്ന സമയമായതിനാല്‍ ഉറുമ്പുകളെയും തേളുകളെയും സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.
സൗദിയിലെ റിയാദില്‍ ഉറുമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മയാണ് കഴിഞ്ഞ ദിവസം മരിച്ചത്. അടൂര്‍ സ്വദേശി ജെഫി മാത്യൂവിന്റെ ഭാര്യ സൂസമ്മക്കായിരുന്നു ദാരുണാന്ത്യം. റിയാദിലെ മലസിലുള്ള വീട്ടിലെ കാര്‍പെറ്റില്‍ നിന്നാണ് ഇവര്‍ക്ക് ഉറുമ്പുകളുടെ കടിയേറ്റത്. ഇതിന് ശേഷം 16 ദിവസം വെന്റിലേറ്ററിലായിരുന്നു.
ആസ്തമ, അലര്‍ജി ബാധിതര്‍ക്ക് മാത്രമാണ് ഇത്തരം ഉറുമ്പുകളുടെ ആക്രമണം സാരമായി ബാധിക്കുക. ആശുപത്രിയിലെത്തിച്ചാല്‍ തന്നെ കൃത്രിമ ശ്വാസം നല്കുന്ന സിപിആര്‍ പ്രക്രിയക്ക് ഇരുപത് മിനിട്ടെങ്കിലും എടുക്കും. അതിനിടെ മസ്തിഷ്ക മരണം സംഭവിച്ചാല്‍ പിന്നെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പ്രയാസമാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.