
റിയാദ്: സൗദിയുടെ വിവിധ പ്രവിശ്യകളില്‍ പൊടിക്കാറ്റും മഴയും തുടരുന്നു. ഒരാഴ്ച മുന്പാരംഭിച്ച പൊടിക്കാറ്റ് ശക്തമാണ് സൗദിയുടെ വിവിധ പ്രവിശ്യകളില്‍. ഒപ്പം മഴയും മഞ്ഞു വീഴ്ചയും. തണുപ്പില്‍ നിന്ന് ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് മഴ. രാത്രിയോടെ ഇടിയും മഴയും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്നലെ രാത്രിയും ഇന്ന് പകലും വിവിധ പ്രവിശ്യകളില്‍ മഴ പെയ്തു. ഇന്ന് രാത്രിയോടെ പല പ്രവിശ്യകളിലും മഴ ശക്തമാകും. വ്യത്യസ്ത കാലാവസ്ഥയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ദരുടെ മുന്നറിയിപ്പുണ്ട്. അസീര്‍, ജിസാന്‍, മക്ക, മദീന,റിയാദ് അടക്കമുള്ള പ്രവിശ്യകളില്‍ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടാകും. ഒരാഴ്ചക്കകം രാജ്യത്തെ കാലാവസ്ഥ ചൂടിലേക്ക് മാറും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.