Currency

സൗദിയില്‍ വിദേശികളുടെ തൊഴിലവസരം വര്‍ധിക്കുമെന്ന് കിരീടവകാശി

സ്വന്തം ലേഖകന്‍Sunday, April 8, 2018 10:47 am

റിയാദ്: പ്രവാസികള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയുമായി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. രാജ്യത്ത് വന്‍ തോതില്‍ വിദേശികള്‍ക്ക് ഇനി തൊഴിലവസരം ലഭിക്കുമെന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞത്. രാജ്യം പുരോഗതിയുടെ പാതയിലാണ് അതിനാല്‍ സ്വദേശികളെ പോലെ തന്നെ വിദേശികള്‍ക്കും നിരവധി തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നതെന്ന് സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി.

സൗദി കിരീടവകാശി അമേരിക്കന്‍ സന്ദര്‍ശത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തു തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ തന്നെ വിദേശികളുടെ എണ്ണവും വര്‍ധിക്കും. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി ധാരാളം തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നത്. 30 വര്‍ഷംകൊണ്ട് ഉണ്ടായ മാറ്റങ്ങളേക്കാള്‍ കൂടുതലായ മാറ്റങ്ങളാണ കഴിഞ്ഞ മൂന്ന് വര്‍ഷംകൊണ്ട് രാജ്യത്ത് പ്രകടമായത്. ഇപ്പോള്‍ പത്ത് ദശലക്ഷം വിദേശികളാണ് സൗദിയിലുള്ളത് ഇത് കുറയാന്‍ പോകുന്നില്ല.

രാജ്യം പുരോഗതിയുടെ പാതയിലാണ്. അതിനാല്‍ ധാരാളം മനുഷ്യ വിഭവശേഷിയും ആവശ്യമാണ്. രാജ്യം സാമ്പത്തികമായി കൂടുതല്‍ പുരോഗതി നേടുന്നുണ്ട്. സൗദിയിലെ പൊതു നിക്ഷേപ ഫണ്ട് 160 ബില്ല്യന്‍ ഡോളറില്‍ നിന്ന് 300 ബില്ല്യന്‍ ഡോളാറായി വര്‍ധിച്ചു. 2020 ല്‍ പൊതു നിക്ഷേപ ഫണ്ട് 2020 ല്‍ ഇത് 600 മുതല്‍ 700 ബില്ല്യന്‍ ഡോളാറായി വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x