Currency

അറബ് ലീഗ് സമ്മേളനം: ദമ്മാമില്‍ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തി

സ്വന്തം ലേഖകന്‍Sunday, April 15, 2018 10:58 am

ദമ്മാം: ദമ്മാമില്‍ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തി. വിവിധ വിദ്യാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവധിയും പ്രഖ്യാപിച്ചു. ഇന്ന് നടക്കുന്ന 29ാമത് അറബ് ലീഗ് സമ്മേളനത്തിന്റെഞ ഭാഗമായാണ് ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ദഹറാനിലെ അരാംകോ ഓഫീസുകള്‍ക്കും ഇന്ന് അവധി നല്‍കി. സമ്മേളനത്തിന്റെ ഭാഗമായി പ്രവിശ്യയിലെ റോഡുകളില്‍ വിവിധ രാഷ്ട്രങ്ങളുടെ പതാകകളും അഭിവാദ്യം ചെയ്തുള്ള ബാനറുകളും ഉയര്‍ത്തി രാഷ്ട്ര നേതാക്കളെ സ്വീകരിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x