
ദമ്മാം: ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി തെരഞ്ഞെടുപ്പ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. എട്ട് പേരാണ് അവസാന ഘട്ടത്തില്‍ മല്‍സര രംഗത്തുള്ളത്. കഴിഞ്ഞ ദിവസത്തോടെ സ്ഥാനാര്‍തിത്ഥം പിന്‍വലിക്കാനുള്ള സമയം അവസാനിച്ചിരുന്നു. സ്ഥാനാര്‍ഥി പട്ടികയിലെ ഒരാള്‍ മാത്രമാണ് പിന്‍മാറിയത്. തെലുങ്കാനയില്‍ നിന്ന് മൂന്നും കര്‍ണാടകയില്‍ നിന്ന് രണ്ടും കേരളം, തമിഴ്നാട്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഓരോ ആള്‍ വീതവുമാണ് മല്‍സര രംഗത്തുള്ളത്.
അതേസമയം പട്ടികയിലെ ഏക സ്ഥാനാര്‍ത്ഥികളായ കേരളത്തിന്റെയും തമിഴ്നാടിന്റെയും ബിഹാറിന്റെയും സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. ഏഴംഗ ഭരണ സമിതിയിലേക്ക് അഞ്ച് പേരെയാണ് തെരഞ്ഞെടുക്കുക. ബാക്കി രണ്ടു പേരെ എംബസി നോമിനേഷനിലൂടെ കണ്ടെത്തുകയാണ് ചെയ്യുക. മെയ് നാലിനാണ് തെരഞ്ഞെടുപ്പ്. അന്ന് തന്നെ ഫലം പ്രഖ്യാപിക്കും.
കേരളത്തെ പ്രതിനിധികരിച്ച് മല്‍സരിക്കുന്നത് എറണാകുളം സ്വദേശി സുനില്‍ മുഹമ്മദ് ആണ്. 17000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ പകുതിയിലധികം വിദ്യാര്‍ഥികള്‍ മലയാളികളാണ്. ഏഴായിരത്തോളം രക്ഷിതാക്കള്‍ക്കാണ് വോട്ടവകാശം വിനിയോഗിക്കാന്‍ സാധിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.