Currency

സൗദിയില്‍ മെയ് 10ന് അപകട മുന്നറിയിപ്പ് സൈറണ്‍ പരിശോധന നടക്കും

സ്വന്തം ലേഖകന്‍Thursday, May 3, 2018 3:07 pm

റിയാദ്: സൗദി തലസ്ഥാന നഗരിയിലും കിഴക്കന്‍ പ്രവിശ്യയിലും മെയ് പത്തിന് വ്യാഴാഴ്ച അപകട മുന്നറിയിപ്പ് സൈറണ്‍ പരിശോധന നടക്കുമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒരേ സമയത്താണ് റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും സൈറണ്‍ പരിശോധന നടക്കുക. റിയാദ് നഗരത്തിന് പുറമെ മേഖലയുടെ കീഴിലുള്ള പട്ടണങ്ങളിലും സൈറണ്‍ പരിശോധന നടക്കും. അല്‍ഖര്‍ജ്, മുസഹമിയ്യ, ദറഇയ്യ പോലുള്ള നഗരത്തിന് പുറത്തുള്ള പട്ടണങ്ങളിലും സൈറണ്‍ കേള്‍ക്കാനാവും.

രാജ്യത്തെ ബാധിക്കുന്ന എന്തെങ്കിലും അപകടമുണ്ടെങ്കില്‍ മുന്‍കൂട്ടി വിവരം നല്‍കാനുള്ള മുന്നറയിപ്പ് സൈറണുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇറാഖ്, ഗള്‍ഫ് യുദ്ധകാലത്ത് പ്രവര്‍ത്തിപ്പിച്ചിരുന്ന സൈറണുകള്‍ പിന്നീട് നിശ്ചലമായിരുന്നു. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ മാനദണ്ഡത്തിന്റെ ഭാഗമായാണ് സൈറണ്‍ പരിശോധന നടത്തുന്നതെന്ന് സിവില്‍ ഡിഫന്‍സ് കൂട്ടിച്ചേര്‍ത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x