
ദമ്മാം: ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ദമ്മാം ഇന്ത്യന്‍ സകൂള്‍ ബോയ്സ് വിഭാഗം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് തെരഞ്ഞെടുപ്പ്. രാവിലെ എട്ടര മുതല്‍ 11.15 വരെയും ഉച്ചക്ക് 1.30 മുതല്‍ വൈകിട്ട് 5.30 വരെയുമാണ് വോട്ടെടുപ്പ് സമയം. ഒരു മലയാളി സ്ഥാനാര്‍ഥിയടക്കം എട്ട് സ്ഥാനാര്‍ത്ഥികളാണ് മല്‍സര രംഗത്തുള്ളത്. 6700 ഓളം വരുന്ന രക്ഷിതാക്കള്‍ക്കാണ് വോട്ടവകാശമുള്ളത്.
വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ സൗദി താമസ രേഖയായ ഇഖാമയോ, അല്ലെങ്കില്‍ പസ്പോര്‍ട്ടോ ആണ് തിരിച്ചറിയല്‍ രേഖയായി സമര്‍പ്പിക്കേണ്ടത്. വിദ്യാര്‍ത്ഥിയുടെ പിതാവ് സ്ഥലത്തില്ലെങ്കില്‍ മാതാവിന് വോട്ടവകാശം വിനിയോഗിക്കാം. പക്ഷെ രക്ഷിതാവിന്റെ രേഖാമുലമുള്ള അനുമതി പത്രം സമര്‍പ്പിക്കണം. ബാലറ്റ് മുഖേനയാണ് തെരഞ്ഞെടുപ്പ്. എട്ട് സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ക്ക് മാത്രമാണ് വോട്ടവകാശം വിനിയോഗിക്കാന്‍ സാധിക്കുക. ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് വോട്ട് രേഖപ്പെടുത്തിയാല്‍ അത് അസാധുവായി പരിഗണിക്കും.
വൈകിട്ട് ആറു മണി മുതല്‍ വോട്ടെണ്ണല്‍ നടക്കും. തുടര്‍ന്ന് ഫല പ്രഖ്യാപനവും നാളെ തന്നെയുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.