Currency

റമദാന്‍: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Thursday, May 17, 2018 11:17 am

ദുബായ്: റമദാനില്‍ വിരുന്നു നല്‍കുന്നവരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ്. ഭക്ഷ്യവിഭവങ്ങള്‍ തയ്യാറാക്കുമ്പോഴും സൂക്ഷിക്കുമ്പോഴും വിതരണം ചെയ്യുമ്പോഴും പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് നഗരസഭ ആവശ്യപ്പെട്ടു.

എല്ലാ നിയമങ്ങളും പാലിച്ച് ഭക്ഷ്യവിഭവങ്ങള്‍ ആരോഗ്യ നിലവാരത്തിനുതകുന്നതാണെന്ന് ഉറപ്പു വരുത്താന്‍ ദുബായ് നഗരസഭ കര്‍ശന പരിശോധനകള്‍ ഉറപ്പാക്കും. റമദാന്‍ ടെന്റുകളിലും കഫറ്റീരിയകളിലും നിരന്തര പരിശോധകള്‍ ഉണ്ടാവും. ഭക്ഷണം സൂക്ഷിച്ച് ഉണ്ടാക്കിയാല്‍ മാത്രം പോര. അവ ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തിക്കുന്ന വാഹനങ്ങളിലും സൂക്ഷിക്കുന്ന ഇടങ്ങളിലും താപനില സുരക്ഷിതമായ നിലയില്‍ ക്രമീകരിച്ചിരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ബേക്കറികള്‍, മധുര പലഹാര ശാലകള്‍, പാല്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുകയും സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, അരി, ധാന്യപ്പൊടികള്‍, പഴച്ചാറുകള്‍ എന്നിവ സൂക്ഷിച്ച ഗോഡൗണുകള്‍, ഇവ വില്‍ക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തുന്നുണ്ട്. ഭക്ഷണം സൂക്ഷിക്കുകയൂം വിതരണം നടത്തുകയും ചെയ്യുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച വിവിധ ഭാഷകളിലെ സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x