
ദുബായ്: ദുബായുടെ വികസനത്തിന്റെ മുഖമുദ്രയായി പുതിയപാലം വരുന്നു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 39.4 കോടി ദിര്‍ഹം ചെലവ് വരുന്ന ഷിന്ദഗ പാലം പദ്ധതിക്ക് തുടക്കമിട്ടു. ശൈഖ് റാഷിദ്, അല്‍ മിന, അല്‍ ഖലീജ് സ്ട്രീറ്റുകളെ ബന്ധിപ്പിക്കുന്ന 13 കിലോമീറ്റര്‍വരുന്ന 5.035 ബില്യന്‍ ദിര്‍ഹത്തിന്റെ ഷിന്ദഗ കോറിഡോര്‍ പദ്ധതിയുടെ ഭാഗമാകും ഷിന്ദഗ പാലം. പദ്ധതിയുടെ മൂന്നാം ഘട്ടമായാണ് പാലം നിര്‍മിക്കുക.
ദുബായ് ക്രീക്കിനുമുകളിലൂടെ 150 മീറ്റര്‍ ഉള്‍പ്പെടെ 295 മീറ്റര്‍ നീളത്തിലാണ് പാലം പണിയുന്നത്. ഇരു വശങ്ങളിലേക്കും ആറു ലൈനുകള്‍ വീതമുണ്ടാകും. ജലനിരപ്പില്‍നിന്ന് 15 മീറ്റര്‍ ഉയര്ന്നുനിക്കുന്ന പാലത്തിനടിയിലൂടെ ക്രീക്കിലെ ബോട്ടുകള്‍ക്ക് സൗകര്യപൂര്‍വം സഞ്ചരിക്കാം. ഇന്‍ഫിനിറ്റി ചിഹ്നത്തിന്റെ മാതൃകയില്‍ നിര്‍മിക്കുന്ന ആര്‍ച്ചുകള്‍ക്ക് 42 മീറ്റര്‍ ഉയരമുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.