ഓസ്ട്രേലിയ: ഓസ്ട്രേലിയന്‍ സ്കില്‍ഡ് വിസക്കാരുടെ പിആര്‍ അപേക്ഷകരുടെ പങ്കാളികളുടെ പ്രായപരിധി 45 വയസായി കുറച്ചു. ജൂലൈ ഒന്ന് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നതായി സര്‍ക്കാര്‍ അറിയിച്ചു. ഈ മാറ്റം നിലവില്‍ വരുന്നതോടെ 45 വയസ്സു വരെയുള്ള പങ്കാളികള്‍ ഉള്ളവര്‍ക്ക് മാത്രമേ അധിക പോയിന്റ് ലഭിക്കുകയുള്ളു. നിലവില്‍ 50 വയസ്സ് വരെ പ്രായമായ പങ്കാളികള്‍ ഉള്ള അപേക്ഷകര്‍ക്ക് ജനറല്‍ പോയിന്റ് ടെസ്റ്റില്‍ അഞ്ച് പോയിന്റ് അധികം ലഭിക്കും.
രാജ്യത്തേക്ക് കുടിയേറാനായുള്ള സ്കില്‍ഡ് ഇന്ഡിപെന്ഡന്റ്വിസകളായ സബ്ക്ലാസ്സ് 189, സബ്ക്ലാസ്സ് 190, സ്കില്‍ഡ് റീജണല്‍ സബ്ക്ലാസ്സ് 489 എന്നീ വിസകള്‍ക്കാണ് ഇത് ബാധകമാകുന്നത്. നിശ്ചിത പ്രായത്തിന് ശേഷം ഓസ്ട്രേലിയയിലേക്കെത്തുന്നവര്‍ക്ക് ജോലി സാധ്യതകള്‍ കുറവാണ്. മാത്രമല്ല പ്രൊഡക്ടിവിറ്റി കമ്മീഷന്റെ കണ്ടെത്തുകള്‍ അനുസരിച്ച് ഇവര്‍ ആരോഗ്യരംഗത്ത് സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങളും സേവനങ്ങളും കൂടുതലായി ഉപയോഗിക്കാനും സാധ്യതകളുണ്ട്. ഇത് സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നെന്ന കണ്ടെത്തലുകളാണ് പുതിയ മാറ്റത്തിന് പിന്നിലെന്ന് അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.