Currency

ആല്‍ബര്‍ട്ടയിലെ സൈല്‍വന്‍ ലെയ്ക്കില്‍ പുകവലി നിരോധനം കൂടുതല്‍ മേഖലകളിലേക്ക്; ബിച്ചുകളിലും പുകവലി നിരോധനം

സ്വന്തം ലേഖകന്‍Thursday, July 5, 2018 12:46 pm

 

ആല്‍ബര്‍ട്ട: ആല്‍ബര്‍ട്ടയിലെ സൈല്‍വന്‍ ലെയ്ക്കില്‍ പുകവലി നിരോധനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപിക്കുന്നു. പുതിയതായി വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന ബിച്ചുകളിലും സ്‌കൂളുകള്‍ പരിസരപ്രദേശങ്ങളിലുമടക്കമുള്ള പൊതുസ്ഥലങ്ങളിലാണ് നിരോധനം കൊണ്ടുവരുന്നത്. കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച് ലെയ്ക്ക് കൗണ്‍സില്‍ തീരുമാനം കൈക്കൊണ്ടത് ഇതിന്റെ ഭാഗമായി പാര്‍ക്കുകള്‍, ബീച്ച്, മുനിസിപ്പാലിറ്റിയുടെ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പുകവലി പാടില്ല.

വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന ഈ പ്രദേശങ്ങളില്‍ പൊതു പുകവലി വര്‍ദ്ധിച്ചതായി പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. നിയമം സംബന്ധിച്ച് പലഭാഗങ്ങളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. നിയമലംഘകരെ കണ്ടെത്തിയാല്‍ അവര്‍ക്ക് 250 ഡോളര്‍ വരെ പിഴ ഈടാക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x