
ലണ്ടന്‍: ശാസ്ത്രജ്ഞന്‍മാര്‍ക്കും ഗവേഷകര്‍ക്കുമായി യുകെ പുതിയ വിസ ആരംഭിക്കുന്നു. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ഗവേഷകര്‍ക്കാണ് ഈ വിസ ഉപകാരപ്രദമാകുന്നത്. രണ്ട് വര്‍ഷത്തേക്കാണ് ഈ വിസയുടെ കാലാവധി. രാജ്യത്തിന്റെ ഗവേഷണ മേഖല വികസിപ്പിക്കുന്നതിനുള്ള ഈ നടപടി ഇന്ത്യക്കാര്‍ക്കും ഗുണകരമാവും.
അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് വിസ ഇളവ് അനുവദിച്ച് കൊണ്ട് ബ്രിട്ടന്‍ ഉത്തരവിറക്കിയെങ്കിലും ഇന്ത്യയെ ഒഴിവാക്കിയിരുന്നു. ഇതിന് ശേഷമാണ് വിദേശ ഗവേഷകരെ ക്ഷണിച്ച് കൊണ്ടുള്ള നടപടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.