Currency

കാനഡയുടെ വലിയ നഗരങ്ങളില്‍ തൊഴില്‍ വളര്‍ച്ച കുറയുന്നു

സ്വന്തം ലേഖകന്‍Tuesday, October 16, 2018 3:10 pm

കാനഡ: നഗരങ്ങളിലെ തൊഴില്‍ വിപണിയുടെ റാങ്കിങ്ങില്‍ കാനഡയിലെ വലിയ മെട്രോ മേഖലകള്‍ താഴേക്ക് പോയതായി ബാങ്ക് ഓഫ് മോണ്‍ട്രിയോള്‍. കാനഡയില്‍ വര്‍ദ്ധിക്കുന്ന ജനസംഖ്യക്ക് ആനുപാതികമായി പുതിയ ഭവനങ്ങളുമുണ്ടാകുന്നില്ല എന്നതാണ് മറ്റൊരു കണ്ടെത്തല്‍.

തൊഴില്‍ വിപണിയുടെ റാങ്കിങ്ങില്‍ കാനഡയിലെ വലിയ നഗരങ്ങളായ ടൊറന്റോ, വാന്‍കൂവര്‍, മോണ്‍ട്രിയോള്‍, കാല്‍ഗറി എന്നിവ താഴേക്കു പോയപ്പോള്‍ ചെറിയ നഗരങ്ങള്‍ മുകളിലേക്ക് വന്നുവെന്ന് ബാങ്ക് ഓഫ് മോണ്‍ട്രിയോല്‍ സീനിയര്‍ ഇക്കണോമിസ്റ്റായ റോബര്‍ട്ട് കവാസിക് ബാങ്കിന്റെ ത്രൈമാസ ലേബര്‍ മാര്‍ക്കറ്റ് റിപ്പോര്‍ട്ട് കാര്‍ഡില്‍ എഴുതി. ഓട്ടവ, എഡ്മണ്ടന്‍, ടൊറന്റോക്ക് സമീപമുള്ള ചില നഗരങ്ങള്‍ എന്നിവടങ്ങളിലാണ് തൊഴില്‍ വളര്‍ച്ചയുണ്ടായിട്ടുള്ളത്.

ഈ വര്‍ഷത്തെ മൂന്നാം ക്വാര്‍ട്ടറില്‍ മറ്റേതു കനേഡിയന്‍ നഗരത്തെക്കാളും ശക്തമായ തൊഴില്‍ വിപണി ഉണ്ടായിരുന്നത് ഓട്ടവയിലാണ്. അല്‍പ്പം വൈകിയാണെങ്കിലും ഗവണ്മെന്റ് നല്‍കുന്ന തൊഴില്‍ നിയമനങ്ങള്‍ ശക്തിപ്പെട്ടിട്ടുണ്ട്. ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, ഗവണ്മെന്റിന്റെ മറ്റു പദ്ധതികള്‍ എന്നിവ ഉള്‍പ്പടെയുള്ള പൊതുമേഖലയിലെ തൊഴിലുകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.1 % വര്‍ദ്ധനവുണ്ടായി. ഇതേ സമയത്ത് സ്വകാര്യ മേഖലയിലെ തോഴിളികളില്‍ 1.2%വും വര്‍ദ്ധനവുണ്ടായി.

കാനഡയിലെ 33 മെട്രോ നഗരങ്ങളില്‍ വാന്‍കൂവര്‍, ടൊറന്റോ, മോണ്‍ട്രിയേല്‍ എന്നിവ യഥാക്രമം 15, 16, 19 റാങ്കുകളിലാണ്. മുന്‍ വര്‍ഷത്തെ റാങ്കിനേക്കാള്‍ അവയെല്ലാം താഴേക്കു പോയി. ആല്‍ബെര്‍ട്ടയിലെ തൊഴിലില്ലായ്മാ നിരക്ക് 7%മാണ്. ദേശീയ ശരാശരിയായ 5.9%ത്തേക്കാള്‍ ഉയര്‍ന്നുനില്‍ക്കുകയാണ്. ഏറ്റവും ശക്തമായ വളര്‍ച്ചയുണ്ടായ സമയത്തെ പ്രകടനം ആവര്‍ത്തിക്കാന്‍ ഈ മേഖലകളില്‍ കഴിഞ്ഞിട്ടില്ല. അതേ സമയം മദ്ധ്യകാനഡയില്‍ തൊഴില്‍ വിപണി ‘മൃദു’വാകുകയായിരുന്നു. ഒന്റാറിയോയില്‍ 1.2%വും ക്യുബക്കില്‍ 0.4%വും തൊഴിലവസരങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ വര്‍ദ്ധിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x