Currency

നിരോധിച്ച മരുന്നുകൾ കടത്താൻ ശ്രമം; എയര്‍ ഇന്ത്യ കാബിന്‍ ക്രൂ അറസ്റ്റില്‍

സ്വന്തം ലേഖകൻSaturday, September 17, 2016 5:51 pm

ന്യൂഡൽഹി: നിരോധിച്ച മരുന്നുകള്‍ കടത്താൻ ശ്രമിച്ച എയര്‍ ഇന്ത്യ കാബിന്‍ ക്രൂ അറസ്റ്റില്‍ ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റിലായി. 300 കുപ്പി മരുന്നുകൾ യു.എസിലേക്ക് കടത്താൻ ശ്രമിക്കവേയാണു ഇയാൾ അറസ്റ്റിലായത്. ഫെന്‍സിഡെല്‍ ന്യൂ കഫ് ലിങ്റ്റസ് എന്ന മരുന്നാണു ഇയാളിൽ നിന്നും പിടിച്ചെടുത്തത്.

സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് അധികൃതർ ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. യുഎസിൽ നിരോധിച്ച ഫെന്‍സിഡെല്‍ ന്യൂ കഫ് ലിങ്റ്റസിൽ ലഹരിയായി ഉപയോഗിക്കുന്ന കോഡെയ്ന്‍ ഫോസ്ഫേറ്റ് അടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ 60 രൂപ ലഭിക്കുന്ന മരുന്നാണിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x