Currency

ലണ്ടന്‍ നഗരം അടക്കി വാഴാന്‍ ഡ്രൈവറില്ലാ കാറുകള്‍

സ്വന്തം ലേഖകന്‍Monday, October 29, 2018 11:51 am

ലണ്ടന്‍: 2021ല്‍ ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാത്ത ടാക്‌സികള്‍ ഓടിക്കുമെന്ന് സ്വകാര്യ ടാക്‌സി കമ്പനിയായ അഡിസണ്‍ ലീ അവകാശപ്പെട്ടു. ഇതിനായി കാറുകളില്‍ ഘടിപ്പിക്കേണ്ട സോഫ്റ്റ്വെയറുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

യാത്രക്കാര്‍ നല്‍കുന്ന നിര്‍ദേശമനുസരിച്ച് ഡ്രൈവറുടെ ആവശ്യമില്ലാതെ സ്വയം റോഡിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന കാറുകള്‍ ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്. ഇവയ്ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാകും ടാക്‌സികളായി നിരത്തിലിറക്കുന്നതെന്ന് അഡിസണ്‍ ലീ അറിയിച്ചു.

ലണ്ടന്‍ നഗരത്തിലെ ഗതാഗത സംവിധാനത്തില്‍ ഇത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അവര്‍ അവകാശപ്പെട്ടു. എന്നാല്‍ നൂറുകണക്കിന് ടാക്‌സി ഡ്രൈവര്‍മാരുടെ ജോലിക്ക് സ്വയം ചലിക്കുന്ന ടാക്‌സി വാഹനങ്ങള്‍ ഭീഷണിയാകുമെന്നും വിലയിരുത്തപ്പെടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x