Currency

ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റത്തില്‍ വീണ്ടും വര്‍ധനവ്

സ്വന്തം ലേഖകന്‍Monday, November 12, 2018 12:00 pm

ഓസ്ട്രേലിയ: 2017ലെ മന്ദഗതിക്ക് ശേഷം ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റത്തില്‍ 2018ല്‍ വീണ്ടും വര്‍ധനവുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്റേണല്‍ എറൈവല്‍സ്, ഡിപ്പാര്‍ച്ചര്‍ എന്നിവയുമായി ബന്ധപ്പെട്ട ഡാറ്റകളുടെ അടിസ്ഥാനത്തില്‍ ദി ഓസ്ട്രേലിയ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സ് ആണ് ഏറ്റവും പുതിയ ഇമിഗ്രേഷന്‍ കണക്കുകള്‍ പുറത്ത് വിട്ടത്. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ നെറ്റ് ഫോറിന്‍ മൈഗ്രേഷന്‍ കടുത്ത രീതിയില്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഓസ്‌ട്രേലിയയിലേക്ക് എത്തിച്ചേര്‍ന്നവരുടെയും ഇവിടെ നിന്ന് വിട്ട് പോയവരുടെയും കണക്കുകളെ മാത്രം വിശ്വസച്ച് കുടിയേറ്റം വര്‍ധിക്കുന്നുവെന്ന് പറയാനാവില്ലെന്നാണ് ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സിനെ ഉദ്ധരിച്ച് ദി ബിസിനസ് ഇന്‍സൈഡര്‍ അഭിപ്രായപ്പെടുന്നത്. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി മൈഗ്രേഷന്‍ സ്റ്റാറ്റിറ്റിക്സ് തയ്യാറാക്കുന്നത് പൂര്‍ണമായും ശരിയായിരിക്കില്ലെന്ന അഭിപ്രായവും ശക്തമാണ്.

എന്നാല്‍ നിലവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദേശത്ത് നിന്നുമുള്ള കുടിയേറ്റം വര്‍ധിക്കുന്നുവെന്ന് പറയാനാവുമെന്നും ബ്യൂറോ അഭിപ്രായപ്പെടുന്നു. ഓസ്ട്രേലിയന്‍ സമ്പദ് വ്യവസ്ത പുരോഗതിക്കുന്നത് ഇതിന്റെ പ്രതിഫലനമായും ബ്യൂറോ എടുത്ത് കാട്ടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x