Currency

ഓസ്ട്രേലിയന്‍ കമ്പനികള്‍ റിന്യൂവബിള്‍ എനര്‍ജി ഉപയോഗിക്കുന്നതിന് മുന്‍കൈയെടുക്കുന്നു

സ്വന്തം ലേഖകന്‍Tuesday, November 13, 2018 12:41 pm

ഓസ്ട്രേലിയ: ഓസ്ട്രേലിയയിലെ കൂടുതല്‍ കമ്പനികള്‍ റിന്യൂവബിള്‍ എനര്‍ജി ഉപയോഗിക്കുന്നതിന് മുന്‍കൈയെടുക്കാന്‍ തുടങ്ങിയെന്ന ആശാവഹമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഈ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാനായി ആരംഭിച്ച ആര്‍ഇ 100 ഇനീഷ്യേറ്റീവ് ഇതിനായി കൂടുതല്‍ ആഗോള കമ്പനികളെ കൂട്ടിയോജിപ്പിച്ച് വരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതില്‍ നിരവധി ഓസ്ട്രേലിയന്‍ കമ്പനികളും ഉള്‍പ്പെടുന്നുണ്ട്. 100 ശതമാനവും റിന്യൂവബിള്‍ എനര്‍ജി ഉപയോഗിക്കുന്നതിന് കമ്പനികളെ പ്രേരിപ്പിക്കുന്നതിനുള്ള ഇനീഷ്യേറ്റീവാണിത്.

നിരവധി ഓസ്ട്രേലിയന്‍ കമ്പനികളാണ് നൂറ് ശതമാനം റിന്യൂവബിള്‍ എനര്‍ജി എന്ന ലക്ഷ്യത്തിലെത്തിയിരിക്കുന്നത്. ഈ കമ്പനികള്‍ സിഡ്നിയിലെ ഫോറത്തില്‍ വച്ച് ഒത്ത് ചേരുമെന്നാണ് റിപ്പോര്‍ട്ട്. ആര്‍ഇ 100 ഇനീഷ്യേറ്റീവില്‍ 150ല്‍ അധികം കമ്പനികളുണ്ടെന്നാണ് സാം കിമ്മിന്‍സ് പറയുന്നത്. ഈ കമ്പനികളെല്ലാം കൂടി ഈ ലക്ഷ്യത്തിനായി 100 ബില്യണ്‍ ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്.

ഗൂഗിള്‍, ഐകെഇഎ, എച്ച് ആന്‍ഡ് എം, ആപ്പിള്‍ എന്നിവയെ പോലുള്ള കമ്പനികള്‍ ഈ പാതയിലേക്കെത്താന്‍ വമ്പിച്ച നിക്ഷേപങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പരമ്പരാഗത മാര്‍ഗങ്ങളില്‍ നിന്നുമുള്ള ഊര്‍ജമുപയോഗിക്കുന്നതിനേക്കാള്‍ സോളാര്‍ ഉറവിടത്തില്‍ നിന്നുമുള്ള ഊര്‍ജം ഉപയോഗിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് മാര്‍സ് പോലുള്ള ഓസ്ട്രേലിയന്‍ കമ്പനികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x