Currency

ബര്‍ലിന്‍ സ്റ്റേറ്റ് തെരഞ്ഞെടുപ്പില്‍ മെര്‍ക്കലിന്റെ പാര്‍ട്ടിക്കു തിരിച്ചടി

സ്വന്തം ലേഖകൻTuesday, September 20, 2016 8:05 am

മെർക്കലിന്റെ കുടിയേറ്റക്കാരോടുള്ള ഉദാരമായ നയമാണ് തിരിച്ചടിക്ക് കാരണമെന്ന് വ്യക്തമാക്കിക്കൊണ്ട് കുടിയേറ്റ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനി പാര്‍ട്ടി (എഎഫ്ഡി) 14 ശതമാനം വോട്ടു നേടി.

ബർലിൻ: ബർലിൻ സ്റ്റേറ്റ് തിരഞ്ഞെടുപ്പിലും  ജർമ്മൻ ചാൻസലർ ആംഗല മെർക്കലിന്റെ പാർട്ടിയ്ക്ക് തിരിച്ചടി. ബര്‍ലിന്‍ ഇലക്ഷനില്‍ സിഡിയുവിനു നേരിട്ട തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ആംഗല മെര്‍ക്കല്‍ പറഞ്ഞു. മെർക്കലിന്റെ കുടിയേറ്റക്കാരോടുള്ള ഉദാരമായ നയമാണ് തിരിച്ചടിക്ക് കാരണമെന്ന് വ്യക്തമാക്കിക്കൊണ്ട് കുടിയേറ്റ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനി പാര്‍ട്ടി (എഎഫ്ഡി) 14 ശതമാനം വോട്ടു നേടി.

നേരത്തെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മെര്‍കലിന്‍െറ ക്രിസ്ത്യന്‍ ഡെമോക്രാറ്റ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. എഎഫ്ഡി ഇവിടെയും നേട്ടമുണ്ടാക്കിയിരുന്നു. ബർലിൻ സ്റ്റേറ്റ് തെരെഞ്ഞെടുപ്പിൽ ഏറ്റവും കൂടുതല്‍ വോട്ടുനേടിയത് എസ്പിഡിയാണ്(21.6%). സിഡിയുവിനു 17.6ശതമാനവും ഇടതുപക്ഷ ലിങ്ക്പാര്‍ട്ടിക്ക് 15.7ശതമാനവും ഗ്രീന്‍സിന് 15.2ശതമാനവും വോട്ടുകിട്ടി.

23.1 ശതമാനം വോട്ടുകള്‍ നേടി സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അവർ മെര്‍കലിന്‍െറ പാര്‍ട്ടിയുമായുള്ള സഖ്യം ഉപേക്ഷിക്കാനുള്ള സാധ്യതയുമുണ്ട്.  രീന്‍ പാര്‍ട്ടിയുമായും ഇടതു പാര്‍ട്ടികളുമായും ചേര്‍ന്ന് പുതിയ സഖ്യത്തിന് രൂപംനല്‍കി ഭരിക്കാനാണുഎസ്പിഡി മേയര്‍ മൈക്കല്‍ മ്യൂള്ളറുടെ പദ്ധതിയെന്നും റിപ്പോർട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x