
ബര്‍ലിന്‍: രാജ്യത്ത് പ്ലാസ്റ്റിക് ഉപയോഗം ഗണ്യമായി കുറയ്ക്കാനുള്ള പദ്ധതികളുമായി പരിസ്ഥിതി മന്ത്രി സ്വെന്യ ഷൂള്‍സെ. വെള്ളം കുടിക്കാന്‍ ഫൗണ്ടന് പോലുള്ള സംവിധാനങ്ങള്‍ വ്യാപകമായി സ്ഥാപിക്കുക, പാര്‍ക്ക് ബെഞ്ചുകള്‍ റീസൈക്കിള്‍ഡ് വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുക, പഴങ്ങള്‍ പ്ലാസ്റ്റിക് ബാഗിനു പകരം നേരേ ഷോപ്പിംഗ് കാര്‍ട്ടില്‍ വയ്ക്കുക തുടങ്ങിയവയാണ് അവര്‍ നിര്‍ദേശിച്ചിരിക്കുന്ന മാറ്റങ്ങള്‍.
കണ്‍സ്യൂമര്‍, ഡിസ്പോസിബിള്‍ സമൂഹത്തില്‍ ആവശ്യത്തിലേറെ പ്ലാസ്റ്റിക് ഉല്പാദിക്കപ്പെടുന്നതായി ചൂണ്ടിക്കാട്ടുന്നു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന തരത്തിലുള്ള പ്ലാസ്റ്റിക് സംസ്കാരം നിരുത്സാഹപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. 220.5 കിലോഗ്രാം പാക്കേജിംഗ് വേസ്റ്റാണ് ജര്‍മനിയില്‍ 2016ലെ പ്രതിശീര്‍ഷ ഉല്പാദനം. ഇത് യൂറോപ്യന്‍ യൂണിയന് ശരാശരിയേക്കാള്‍ കൂടുതലാണ്. വെള്ളക്കുപ്പികള്‍ ഒഴിവാക്കാനാണ് യുഎസ് മാതൃകയില്‍ ഡ്രിങ്കിംഗ് ഫൗണ്ടനുകള്‍ സ്ഥാപിക്കുന്നത്.
പൊതുപദ്ധതിയുടെ ഭാഗമായി, കൂടുതല്‍ മികച്ചതും പുനരുല്പ്പാദിപ്പിക്കുന്നതിനുമായി നീക്കിവയ്ക്കപ്പെടുന്ന പ്ലാസ്റ്റിക് നിര്‍ബന്ധിതമായി ബയോയെസ്റ്റ്, ബയോഗ്യാസ്, മാലിന്യ സംസ്കരണ പ്ലാന്റുകള്‍ എന്നിവയ്ക്കാണ് നല്‍കുന്നത്. റീസൈക്ലിംഗ് സംവിധാനത്തിനായി ശേഖരിയ്ക്കുന്ന പ്ലാസ്റ്റിക് ഇത്തരം സംവിധാനമുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്ന രീതിയില്‍ 2019ല്‍ തുടങ്ങുന്നതിനായി 50 മില്ല്യണ്‍ യൂറോയെ മാറ്റിവയ്ക്കുമെന്നും ഷുള്‍സ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.