
കാനഡ: കനേഡിയന്‍ പൗരത്വം നേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം. കാനഡയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരില്‍ വലിയൊരു ശതമാനം പേരും ഒരു പടികൂടി കടന്നു അവിടുത്തെ പൗരത്വം നേടുകയാണ്. രാജ്യത്ത് സ്ഥിരമായി ദീര്‍ഘകാലം കഴിച്ചുകൂട്ടിയവരായ ആയിരക്കണക്കിന് ആള്ക്കാര് കനേഡിയന്‍ പൗരന്മാരായി മാറി.
2018 ഒക്ടോബറില്‍ അവസാനിച്ച 10 മാസങ്ങള്‍ക്കിടയില്‍ പതിനയ്യായിരത്തോളം ഇന്ത്യക്കാരാണ് കനേഡിയന്‍ പൗരത്വം സ്വീകരിച്ചത്. 2017 നെ അപേക്ഷിച്ചു 50% കൂടുതല്‍ പേര്. കനേഡിയന്‍ പൗരത്വത്തിനു അപേക്ഷിക്കുന്നവരില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യക്കാര്‍. ഫിലിപ്പീന്‍സില്‍ നിന്നുമുള്ളവരാണ് ഒന്നാമത്. 2017 ല്‍ 9992 ഇന്ത്യക്കാരാണ് കനേഡിയന്‍ പൗരത്വം സ്വീകരിച്ചതെങ്കില്‍ 2018ല്‍ 15,016 പേര് കനേഡിയന്‍ പൗരന്മാരായി.കനേഡിയന്‍ പൗരത്വം നേടുന്നവരില്‍ ഇറാന്‍കാര്‍ മൂന്നാം സ്ഥാനത്താണെങ്കിലും 124% വര്‍ദ്ധനവാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അവര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
2018 ഒക്ടോബര്‍ വരെയുളള 10 മാസങ്ങളില്‍ കാനഡയില്‍ സ്ഥിരതാമസക്കാരായിയുണ്ടായിരുന്നവരില് 1.39 ലക്ഷം പേര് കനേഡിയന്‍ പൗരത്വം സ്വീകരിച്ചു. അതില്‍ ഇന്ത്യക്കാര്‍ 11 ശതമാനമേയുള്ളു. അന്തിമ കണക്കുകള്‍ വരുമ്പോള്‍ സംഖ്യ ഇതിലും കൂടുന്നതിനാണ് സാധ്യത. എങ്കിലും 2015ല്‍ കനേഡിയന്‍ പൗരത്വം നേടിയ ഇന്ത്യക്കാരുടെഎണ്ണത്തെമറികടക്കാന് പ്രയാസമായിരിക്കും. അന്ന് 28,000 ത്തില്‍പ്പരം ഇന്ത്യക്കാര്‍ കനേഡിയന്‍ പൗരന്മാരായി. അതിനു ശേഷം ക്രമേണ കുറഞ്ഞുകൊണ്ടിരുന്ന സംഖ്യയില്‍ പിന്നീട് വലിയൊരു കുതിപ്പുണ്ടായത് 2018ലാണ്. 2017 ഒക്ടോബറിന് ശേഷം കനേഡിയന്‍ പൗരത്വത്തിനു അപേക്ഷിക്കുന്നതിനുള്ള നിബന്ധനകളില്‍ ഇളവ് വരുത്തിയിരുന്നു. മുമ്പ് 6 വര്‍ഷങ്ങള്‍ക്കിടയില്‍ 4 വര്‍ഷക്കാലം കാനഡയില്‍ത്തന്നെ സ്ഥിരതാമസം ഉണ്ടായിരിക്കണമെന്ന നിബന്ധന അഞ്ചുവര്‍ഷത്തില്‍ മൂന്നു വര്‍ഷം കാനഡയില്‍ താമസിച്ചാല്‍ മതി എന്ന് ഇളവ് ചെയ്തു.
യുഎസിലെ ഗ്രീന്‍ കാര്‍ഡിന് തുല്യമാണ് കാനഡയിലെ സ്ഥിരതാമസം. എന്നാല്‍ സ്ഥിരതാമസക്കാരെക്കാള് കൂടുതല്‍ ആനുകൂല്യങ്ങള്‍ പൗരത്വം നേടുമ്പോള്‍ ലഭിക്കുന്നു. കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യം, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിനും വോട്ടു ചെയ്യുന്നതിനുമുള്ള അവകാശം എന്നിവയെല്ലാം അതിലുള്‍പ്പെടും. കനേഡിയന്‍ പൗരത്വമുള്ള ഒരാള്‍ക്ക് യുഎസില്‍ പ്രവേശിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുളള ട്രേഡ് നാഷണല്‍ (ടി എന്‍) വിസക്ക് അപേക്ഷിക്കാന്‍ കഴിയും. എച്ച് 1 ബി വിസക്ക് സമാനമാണ് ഇതെങ്കിലും ഇതിനു വാര്‍ഷിക പരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. ലഭിക്കുന്നത് എളുപ്പവുമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.