Currency

കേരളം സന്ദര്‍ശിക്കുന്നവര്‍ക്ക് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Thursday, January 10, 2019 12:43 pm

ഓസ്ട്രേലിയ: കേരളം സന്ദര്‍ശിക്കുന്ന ഓസ്ട്രലിയക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വിദേശകാര്യ വകുപ്പിന്റെ വെബ്സൈറ്റിലൂടെയാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ശബരിമല യുവതീപ്രവേശന വിഷയത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ സംഘര്‍ഷഭരിതമാണ്. ഈ സംഘര്‍ഷങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍, കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നവരും ഇനി സന്ദര്‍ശിക്കാനൊരുങ്ങുന്നവരും ജാഗരൂകരായിരിക്കണമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.

തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കാനും വാര്‍ത്തകള്‍ക്കായി പ്രാദേശിക മാധ്യമങ്ങള്‍ പിന്തുടരാനും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ പ്രക്ഷോഭത്തെത്തുടര്‍ന്ന് കേരളം സദര്‍ശിക്കുന്നവര്‍ക്ക് അമേരിക്കയും ബ്രിട്ടനും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഓസ്ട്രേലിയയുടെ ജാഗ്രതാ നിര്‍ദ്ദേശം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x