Currency

കുടിയേറ്റക്കാര്‍ക്ക് മുന്‍കൂര്‍ സേവനം; കാനഡ 113 ദശലക്ഷം ഡോളര്‍ ചെലവഴിക്കും

സ്വന്തം ലേഖകന്‍Thursday, January 10, 2019 3:02 pm

ഒട്ടാവ: കാനഡയിലേക്കു കുടിയേറുന്നവര്‍ക്കുള്ള മുന്‍കൂര്‍ സേവനങ്ങള്‍ക്കായി കനേഡിയന്‍ സര്‍ക്കാര്‍ 113 ദശലക്ഷം ഡോളര്‍ ചെലവഴിക്കും.ഇമിഗ്രേഷന്‍ മന്ത്രി അഹമ്മദ് ഹുസ്സെന്‍ ആണ് ഇക്കാര്യം അറിയിച്ചത്. പദ്ധതികളുടെ ഭാഗമായി സക്സസ് പരിപാടിക്ക് 22.4 ദശലക്ഷം ഡോളര്‍ ലഭ്യമാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

വാന്‍കൂവര്‍ അധിഷ്ഠിതമായ പരിപാടി രാജ്യമെമ്പാടുമായി കുടിയേറ്റക്കാര്‍ക്കായി ഏര്‍പ്പെടുത്തുന്ന നാല് പരിപാടികളില്‍ ഒന്നാണ്.വിവരങ്ങള്‍ നല്‍കല്‍, രാജ്യവ്യാപകമായി സാമ്പത്തിക പുരോഗതി ആര്‍ജ്ജിക്കുന്നതരത്തിലുള്ള കുടുംബ- പരിഷ്‌കരണം, തുടങ്ങിയവയും ഇതില്‍ പെടുന്നു. കുടിയേറ്റക്കാര്‍ക്കും സേവനങ്ങള്‍ നല്‍കുന്ന 16 ഓളം സേവന ദാതാക്കള്‍ക്കുമാണ് 113 ദശലക്ഷം ഡോളര്‍ നല്‍കുന്നത്. ഇവരില്‍ ഭൂരിപക്ഷം പേരും പ്രദേശികമായി സേവനം നല്‍കുന്നവരാണ്.

20 വര്‍ഷമായി കുടിയേറ്റക്കാര്‍ക്ക് കുടിയേറ്റ പൂര്‍വ സേവനങ്ങള്‍ നല്‍കി വരുന്ന രാജ്യമാണ് കാനഡ. ഉപയോക്താക്കള്‍ ബന്ധപ്പെടുന്ന വിവര -സേവന ദാതാക്കളിലേക്കാണ് ഈ തുക പോകുന്നത്. പ്രദേശികമായും പൊതുമേഖലയിലും തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് കുടിയേറ്റക്കാരായ തൊഴില്‍ ദാതാക്കള്‍ക്ക് ആവശ്യമായ അനുമതികളും ലൈസന്‍സുകളും സംഘപ്പിപ്പിച്ച് നല്‍കുന്നതും അവര്‍ക്കാവശ്യമുള്ള വിവരങ്ങള്‍ കൈമാറുന്നതും പ്രദേശിക സേവന ദാതാക്കളാണ്. ഈ സേവന ദാതാക്കള്‍ തന്നെയാണ് സംരംഭകരെയും സര്‍ക്കാരിനെയും പ്രാദേശിക ഭരണ കൂടങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x