Currency

ഒന്റാരിയോവില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ഇനി കൂടുതല്‍ പിഴ

vSaturday, January 12, 2019 11:32 am

ഒന്റാരിയോ: പുതുവത്സരാരംഭത്തില്‍ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിപ്പിച്ച് വാഹനമോടിക്കുന്നവരെ പടികൂടാനായി നിയമം നടപ്പിലാക്കി ഒന്റാരിയോ പോലീസ്. ജനുവരി ഒന്നുമുതല്‍ പ്രാവര്‍ത്തികമായ പുതിയ നിയമ മനുസരിച്ച് ഫോണില്‍ സംസാരിക്കുകയോ മെസേജ് അയക്കുകയോ ചെയ്ത് പിടിക്കപ്പെട്ടാല്‍ ആദ്യം ആയിരം ഡോളറും പിന്നീട് രണ്ടായിരവും മൂന്നാം ഘട്ടത്തില്‍ മൂവായിരം ഡോളര്‍ പിഴ നല്‍കേണ്ടിവരും.

ഇതിന് പുറമെ ആദ്യ ഘട്ടത്തില്‍ മൂന്ന് ദിവസത്തേക്ക് ലൈസന്‍സ് റദ്ദ് ചെയ്യപ്പെടും. 3 ഡി മെറിറ്റ് പോയിന്റുകളും ലഭിക്കും. ആദ്യം പിടിക്കപ്പെട്ട് അഞ്ച് വര്‍ഷത്തിനുള്ളില്‍ വീണ്ടും പിടിക്കപ്പെട്ടാലാണ് രണ്ടായിരം ഡോളര്‍ പിഴ കൊടുക്കേണ്ടി വരിക. ഈ ഘട്ടത്തില്‍ ഏഴ് ദിവസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കുക. ആറ് ഡിമെറിറ്റ് പോയിന്റുകളും ലഭിക്കും.

വീണ്ടും കുറ്റം ചെയ്തതായി തെളിയുകയാണെങ്കില്‍ 3000 ഡോളര്‍ പിഴയും മുപ്പത് ദിവസത്തെ ലൈസന്‍സ് റദ്ദ്ചെയ്യലും ആറ് ഡീമെറിറ്റ് പോയിന്റുമാണ് ശിക്ഷ. ഇപ്പോള്‍ നടപ്പിലാക്കിയ അടിസ്ഥാന പിഴ നിലവിലുള്ളതിന്റെ ഇരട്ടിയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x