Currency

ക്യാന്‍ബറയില്‍ നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല

സ്വന്തം ലേഖകന്‍Friday, January 18, 2019 1:13 pm

ക്യാന്‍ബറ: ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ ക്യാന്‍ബറയില്‍ നേരിയ ഭൂചലനം. വടക്കന്‍ ക്യാന്‍ബറയിലെ ഫോര്‍ഡിയിലാണ് വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ റിക്ടര്‍ സ്‌കെയിലില്‍ 3.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയാണ് ഇതിന്റെ പ്രഭവകേന്ദ്രമെന്ന് ജിയോസയന്‌സ് ഓസ്‌ട്രേലിയ അറിയിച്ചു.

പത്തു മിനിട്ടിന് ശേഷം 1.7 തീവ്രതയുള്ള തുടര്‍ചലനവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രദേശത്ത് വലിയ ശബ്ദവും, കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ക്യാന്‍ബറയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി തുടര്‍ച്ചയായ നാലാം ദിവസവും 45 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഭൂചലനം അനുഭവപ്പെട്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x