Currency

തൊഴില്‍ വിസയിലെത്തുന്നവരുടെ കുട്ടികള്‍ക്ക് പഠനം സൗജന്യമാക്കി സൗത്ത് ഓസ്ട്രേലിയ

സ്വന്തം ലേഖകന്‍Friday, January 25, 2019 3:38 pm

ഓസ്ട്രേലിയ: സൗത്ത് ഓസ്ട്രേലിയയയിലേക്ക് തൊഴില്‍ വിസയില്‍ എത്തുന്നവരുടെ കുട്ടികള്‍ക്ക് ഇനി സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൗജന്യമായി പഠിക്കാം. 457 വിസയിലും 482 വിസയിലും സംസ്ഥാനത്തെത്തുന്നവരുടെ കുട്ടികള്‍ക്കാണ് ഇനി ഫീസ് ഇല്ലാതെ പഠിക്കാന്‍ അവസരം ലഭിക്കുന്നത്. സൗത്ത് ഓസ്ട്രേലിയയുടെ ഉള്‍പ്രദേശങ്ങളില്‍ ഉള്ള സര്‍ക്കര്‍ സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ നല്‍കേണ്ട സ്റ്റുഡന്റ് കോണ്‍ട്രിബ്യുഷന്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ ഇളവ് ചെയ്തത്. 2019ല്‍ ഒരു പ്രൈമറിസ്‌കൂള്‍ വിദ്യാര്‍ത്ഥി 5,300 ഡോളറും, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി 6,400 ഡോളറുമാണ് സ്റ്റുഡന്റ് കോണ്‍ട്രിബ്യുഷനായി നല്‍കേണ്ടിയിരുന്നത്.

ഇതാണ് സര്‍ക്കാര്‍ പൂര്‍ണ്ണമായും ഇളവ് ചെയ്തിരിക്കുന്നത്. ഇതോടെ 457, 482 എന്നീ വിസകളില്‍ ഇവിടേക്കെത്തുന്നവരുടെ കുട്ടികള്‍ക്ക് സൗജന്യമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കാം. 2019 അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി 350,000 ഡോളറാണ് സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്.

പദ്ധതി നടപ്പിലാകുന്നതുവഴി കൂടുതല്‍ വിദേശ തൊഴിലാളികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x