
ഓസ്ട്രേലിയ: ഓസ്ട്രേലിയയിലേക്ക് കുടിയേറാന്‍ അവസരം നോക്കിയിരിക്കുന്ന എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റുകള്‍ക്ക് 2019ലും അവസരങ്ങളേറുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. രാജ്യത്ത് എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റുകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ പെരുകി വരുന്നുണ്ടെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. എല്ലാ എന്‍ജിനീയറിംഗ് ഡിസിപ്ലിനുകളിലുമുള്ള സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കും വന്‍ഡിമാന്‍ഡാണ് ഓസ്ട്രേലിയയിലുള്ളത്. ഇവരെ വരാനിരിക്കുന്ന മാസങ്ങളില്‍ രാജ്യത്തെ എന്‍ജിനീയറിംഗിലെ എക്സ്പര്‍ട്ടുകളാക്കിയാണ് റിക്രൂട്ട് ചെയ്യാന്‍ പോകുന്നത്.
രാജ്യത്ത് എന്‍ജിനീയര്‍മാര്‍ക്ക് ആവശ്യമേറുന്നതിനാല്‍ അവരെ ആകര്‍ഷിക്കാനായി ഓസ്ട്രേലിയ നിരവധി ഇനീഷ്യേറ്റീവുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ഇനീഷ്യേറ്റീവാണ് നേരത്തെ ആരംഭിച്ച സബ്ക്ലാസ് 476 (സ്‌കില്‍ഡ് റെക്കഗ്‌നൈസ്ഡ് ഗ്രാജ്വേറ്റ്) വിസ. സ്‌കില്‍ഡ് റെക്കഗ്‌നൈസ്ഡ് ഗ്രാജ്വേറ്റ് വിസ എന്നും ഇതറിയപ്പെടുന്നു. അംഗീകാരമുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നും അടുത്തിടെ പഠിച്ചിറങ്ങിയ എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റുകള്‍ക്കുള്ള വിസയാണിത്.
ഇതിലൂടെ ഇവര്‍ക്ക് 18 മാസത്തോളം ഓസ്ട്രേലിയയില്‍ ജോലി ചെയ്യാന്‍ സാധിക്കും. 31 വയസില്‍ കുറവ് പ്രായമുള്ളവര്‍ക്കാണിത് അനുവദിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.