Currency

ഓസ്‌ട്രേലിയയിലെ മികച്ച 100 യുവസംരംഭകരുടെ പട്ടികയില്‍ മലയാളി ദമ്പതികളും

സ്വന്തം ലേഖകന്‍Tuesday, January 29, 2019 12:31 pm

ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയന്‍ ബിസിനസ് രംഗത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ 100 യുവ സംരംഭകരുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് മലയാളി ഡോക്ടര്‍മാരായ അമീര്‍ ഹംസയും ചൈതന്യ ഉണ്ണിയും. ബിസിനസ് മാധ്യമമായ ബിസിനസ് ന്യൂസ് ഓസ്‌ട്രേലിയയാണ് വിജയിച്ച 100 യുവസംരംഭകരുടെ പട്ടിക തയ്യാറാക്കിയത്.

ക്വീന്‍സ്ലാന്റിലെ ഗോള്‍ഡ് കോസ്റ്റ് ആസ്ഥാനമായി ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അമീര്‍ ഹംസയും ഡോ. ചൈതന്യ ഉണ്ണിയും, മെഡിക്കല്‍ സെന്റര്‍ ശൃംഖലകളിലൂടെയും സൗന്ദര്യവര്‍ദ്ധക വിപണിയിലെ ഇടപെടലുകളിലൂടെയുമാണ് ഈ പട്ടികയിലേക്കെത്തിയത്. 100 സംരംഭകരുടെ പട്ടികയില്‍ 18ാം സ്ഥാനത്താണ് ഇവര്‍. ഈ പട്ടികയിലുള്ള ഏക ഇന്ത്യന്‍ വംശജരും ഇവരാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x