
കാനഡ: കാനഡ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനി ടെറാനെറ്റ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലേക്ക്. ഇലക്ട്രോണിക് ലാന്‍ഡ് റജിസ്‌ട്രേഷന്‍ കമ്പനിയായ ടെറാനെറ്റ് ഏപ്രിലില്‍ തിരുവനന്തപുരത്തു പ്രവര്‍ത്തനം ആരംഭിക്കും. കാനഡയിലെ ഒമേഴ്സ് അഡ്മിനിസ്‌ട്രേഷന്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ടെറാനെറ്റിന്റെ മൂല്യം 95 ദശലക്ഷം കനേഡിയന്‍ ഡോളറാണ്.
ആദ്യഘട്ടമായി 100 പേര്‍ക്കായി 10,000 ചതുരശ്ര അടി സ്ഥലമാണ് ടെറാനെറ്റ് ടെക്‌നോപാര്‍ക്കില്‍ ഏറ്റെടുക്കുക. ഇതിനായുള്ള ധാരണാപത്രം ടെക്‌നോപാര്‍ക്ക് സിഇഒ ഋഷികേശ് നായരും ടെറാനെറ്റ് കൊലാറ്ററല്‍ മാനേജ്‌മെന്റ് സൊലൂഷന്‍ സീനിയര്‍ ഡയറക്ടര്‍ ദീപക് ഗുപ്തയും കൈമാറി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.