Currency

‘സുന്ദരി’ക്ക് ഇത്തിരി വണ്ണമായാലെന്താ; ഓസ്‌ട്രേലിയയില്‍ ‘മിസിസ്’ സുന്ദരിപ്പട്ടം നേടി തൃശൂരുകാരി

സ്വന്തം ലേഖകന്‍Thursday, January 31, 2019 4:14 pm

ഓസ്‌ട്രേലിയ: സൗന്ദര്യ മത്സരത്തിന് സീറോ സൈസും മെയ് വഴക്കവും ഒക്കെ ഇനി ഔട്ടോഫ് ഫാഷന്‍. മലയാളികള്‍ക്ക് അഭിമാനമായി മിസിസ് ഓസ്‌ട്രേലിയ യുണൈറ്റഡ് നാഷന്‍സ് പട്ടം നേടിയിരിക്കുകയാണ് രണ്ട് കുട്ടികളുടെ അമ്മയായ സരിത മേനോന്‍. എട്ട് വര്‍ഷമായി ഓസ്‌ട്രേലിയയില്‍ താമസമാക്കിയ തൃശൂര്‍ ചേലക്കര സ്വദേശിയാണ് സരിത.

‘സീറോ സൈസ്’ സങ്കല്‍പങ്ങളെ പൊളിക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് സരിത പറയുന്നത്. പരമ്പരാഗത കാഴ്ചപ്പാടിന് അനുസരിച്ചുള്ള ‘സുന്ദരി’യല്ലാതിരുന്നിട്ടും താന്‍ തെരഞ്ഞെടുക്കപ്പെട്ടത് വലിയ അനുമോദനമായിട്ടാണ് കാണുന്നതെന്നും സരിത പറഞ്ഞു. ഭര്‍ത്താവ് ഉള്‍പ്പെടെ കുടുംബത്തിലുള്ള എല്ലാവരും വലിയ പിന്തുണയാണ് നല്‍കിയത്.

അതിലുപരി പ്രചോദനമായത് വ്യക്തിപരമായി പരിചയമുള്ള സ്ത്രീകളുടെ പിന്തുണയാണെന്നും സരിത പറയുന്നു. നവംബറില്‍ നടക്കാനിരിക്കുന്ന ‘മിസിസ് യുണൈറ്റഡ് നാഷന്‍സ്’ മത്സരങ്ങളിലേക്കുള്ള തയ്യാറെടുപ്പിലാണ് സരിതയിപ്പോള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x