
മെല്‍ബണ്‍: ഇന്ത്യന്‍ സമൂഹത്തിന് മാത്രമായി ഒരു ഏജ്ഡ് കെയര്‍ സംവിധാനത്തിന് മെല്‍ബണിലെ ഡാംഡനോംഗ് കൗണ്‍സിലിന്റെ അനുമതി ലഭിച്ചു. ഇന്ത്യന്‍ സമൂഹത്തിനായുള്ള ഓസ്ട്രേലിയയിലെ ആദ്യത്തെ ഏജ്ഡ് കെയര്‍ സംവിധാനമാണ് മെല്‍ബണില്‍ ഉയരാന്‍ പോകുന്നത്. ഇന്ത്യന്‍ വംശജര്‍ കൂടുതലായി പാര്‍ക്കുന്ന ഡാംഡനോംഗ് കൗണ്‍സിലിലെ നോബിള്‍ പാര്‍ക്കിലാണ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. 108 ബെഡ്ഡുകളുമായി താമസിയാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുന്ന ഏജ്ഡ്കെയറിന്റെ രൂപരേഖയും പുറത്തുവിട്ടു.
2020 അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇതിന്റെ സംഘാടകര്‍. ഇന്ത്യയിലെ ഓരോ സംസ്‌കാരത്തിലുള്ളവര്‍ക്കും ഒരു പോലെ ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊണ്ടാണ് പുതിയ ഏജ്ഡ് കെയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് FIAV പിആര്‍ കണ്‍സല്‍ട്ടന്റ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.