Currency

ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരിയായ ദന്ത ഡോക്ടറുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയില്‍

സ്വന്തം ലേഖകന്‍Wednesday, March 6, 2019 12:13 pm

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ കാണാതായ ഇന്ത്യക്കാരിയായ യുവ ദന്ത ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുപ്പത്തിരണ്ടുകാരിയായ പ്രീതി റെഡ്ഡിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച കിംഗ്സ്ഫോര്‍ഡിലെ സ്ട്രാച്ചന്‍ ലെയ്നില്‍ ഇവരുടെ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്യൂട്ട്കേസിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച ജോര്‍ജ് സ്ട്രീറ്റിലെ മക്ഡോണള്‍ഡ് ലൈനിലാണ് പ്രീതിയെ അവസാനമായി കണ്ടത്. ഞായറാഴ്ച സെന്റ്. ലിയനാര്‍ഡ്സില്‍ നടന്ന ഡെന്റല്‍ കോണ്‍ഫറന്‍സില്‍ പ്രീതി പങ്കെടുത്തിരുന്നു. അന്ന് രാവിലെ 11 ന് കുടുംബവുമായി പ്രീതി സംസാരിക്കുകയും ചെയ്തിരുന്നു. രാവിലത്തെ ഭക്ഷണത്തിനു ശേഷം വീട്ടിലേക്ക് എത്തുമെന്നാണ് ഇവര്‍ അറിയിച്ചത്. എന്നാല്‍ എത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പ്രീതിയുടെ ശരീരത്തില്‍ നിരവധി തവണ വെട്ടേറ്റിട്ടുണ്ട്. സിഡ്നിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ സിബിഡിയിലുള്ള മാര്‍ക്കറ്റ് സ്ട്രീറ്റിലെ ഹോട്ടലില്‍ പ്രീതിയും മുന്‍ കാമുകനും ഞായറാഴ്ച തങ്ങിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ റോഡ് അപകടത്തില്‍ മരിച്ചതായും കണ്ടെത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x