Currency

മെല്‍ബണ്‍ ട്രെയിനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം

സ്വന്തം ലേഖകന്‍Wednesday, March 13, 2019 2:52 pm

ഓസ്‌ട്രേലിയ: മെല്‍ബണില്‍ ട്രെയിനില്‍ വച്ച് 23 കാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ഒരു സംഘം സ്ത്രീകള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മെല്‍ബണിലെ മൊണാഷ് മൊണാഷ് സര്‍വകലാശാലയില്‍ പഠിക്കുന്ന കൃതിക എന്ന ഇന്ത്യന് വംശജക്കാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച വെളുപ്പിനെ അഞ്ച് മണിക്ക് ഓക്ലിയില്‍ വച്ചാണ് സംഭവം. ആക്രമണം വംശീയമാണെന്ന് വിദ്യാര്‍ത്ഥിനി ആരോപിച്ചു.

സുഹൃത്തിനൊപ്പം മെല്‍ബണ്‍ നഗരത്തില്‍ നിന്നും താമസസ്ഥലമായ ക്ലെയ്റ്റനിലേക്ക് മടങ്ങവെയാണ് ട്രെയിനില്‍ വച്ച് മര്‍ദ്ദിക്കപ്പെട്ടതെന്ന് കൃതിക പറഞ്ഞു. ട്രെയിനിലുണ്ടായിരുന്ന ഒരു സംഘം സ്ത്രീകള്‍ കൃതികയെ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. ഈ സമയത്ത് കയ്യില്‍ നിന്നും തെറിച്ചു വീണ പേഴ്സ് ട്രെയിനിലുണ്ടായിരുന്ന ഒരു പുരുഷന്‍ മോഷ്ടിക്കുകയും ചെയ്തതായി കൃതിക ആരോപിച്ചു.

ട്രെയിനിലുണ്ടായിരുന്ന മറ്റു സ്ത്രീകളും കൃതികയും തമ്മിലുണ്ടായ വാഗ്വാദമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കൃതികയെ ആംബുലന്‍സില്‍ ആശുപതിയില്‍ എത്തിച്ചു. ഗുരുതരമല്ലാത്ത പരിക്കുകളായതിനാല്‍ പരിശോധനക്ക് ശേഷം വിട്ടയച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x