
ലണ്ടന്‍: ഇന്ത്യന്‍ വംശജനായ 15 കാരന്‍ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അക്കൗണ്ടന്റ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അക്കൗണ്ടന്‍സി സ്ഥാപനം വിജയകരമായി കെട്ടിപ്പടുത്ത രണ്‍വീര്‍ സിങ് സന്ധുവാണ് താരമായത്. 12ാം വയസ്സിലാണ് രണ്‍വീര്‍ സ്വന്തം ബിസിനസ് സ്ഥാപനം തുടങ്ങിയത്.
പണം സമ്പാദിക്കാനുള്ള വഴിയായിരുന്നു അതെന്നും രണ്‍വീര്‍ പറയുന്നു. കുട്ടിക്കാലത്തുതന്നെ അക്കൗണ്ടന്റാകാനും അതുപോലെ യുവ സംരംഭകര്‍ക്ക് ബിസിനസ് ഉപദേശങ്ങള്‍ നല്‍കലുമായിരുന്നു ലക്ഷ്യം. ഇങ്ങനെ മണിക്കൂറില്‍ 12 മുതല്‍ 15 പൗണ്ട് വരെയാണ് സമ്പാദിക്കുന്നത്. പഠനവും ബിസിനസും ഒരുമിച്ചുകൊണ്ടുപോകുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും രണ്‍വീര്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.