Currency

പെര്‍ത്തില്‍ ഇന്ത്യന്‍ റെസ്റ്റോറന്റിന് 25,000 ഡോളര്‍ പിഴ

സ്വന്തം ലേഖകന്‍Tuesday, May 7, 2019 1:02 pm

ഹില്‍ട്ടണ്‍: പെര്‍ത്തിലെ ഹില്‍ട്ടണില്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ റെസ്റ്റോറന്റിന് പിഴ. കറി ക്ലബ് ഇന്ത്യന്‍ റെസ്റ്റോറന്റിനെതിരെയാണ് കേസെടുക്കുകയും 25,000 ഡോളര്‍ പിഴയീടാക്കുകയും ചെയ്തത്. ഉപഭോക്താക്കള്‍ക്ക് ഇവിടെ കൈ കഴുകാനും മറ്റും ആവശ്യമായ സൗകര്യം നല്‍കിയിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. മാലിന്യം നിക്ഷേപിക്കുന്നതിലും വീഴ്ചകള്‍ വരുത്തിയിട്ടുള്ളതായി കണ്ടെത്തിയ സാഹചര്യത്തിലാണ് പിഴ ചുമത്തിയത്.

ഇതിന് പുറമെ അടുക്കളയിലെ പൈപ്പിലുള്ള പൂപ്പല്‍ ബാധ, പൊട്ടിപ്പൊളിഞ്ഞ ടൈല്‍സ് തുടങ്ങിയവയും പരിഹരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. റെസ്റ്റോറന്റില്‍ പരിശോധന നടത്തിയ സിറ്റി ഓഫ് ഫ്രേമാന്റില്‍ അധികൃതര്‍ നിയമ ലംഘനം നടത്തിയതിന് റസ്റ്റോറന്റ് ഉടമയ്‌ക്കെതിരെ നിയമ നടപടികളുമായി മുന്‍പോട്ടു പോകുകയായിരുന്നു.

പെര്‍ത്തില്‍ ഫുഡ് ആക്ട് ലംഘനത്തിന് ഈ വര്‍ഷം പിഴ ലഭിക്കുന്ന നാലാമത്തെ ബിസിനസ് ആണ് കറി ക്ലബ് ഇന്ത്യന്‍ റെസ്റ്റോറന്റ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x