Currency

മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ മരിച്ചു

സ്വന്തം ലേഖകന്‍Wednesday, May 22, 2019 12:35 pm

ഷാര്‍ജ: നോമ്പുതുറന്ന് വിശ്രമിക്കുന്നതിനിടെ മലയാളി യുവാവ് ഷാര്‍ജയില്‍ മരിച്ചു. കാസര്‍കോട് ചേറൂര്‍ മേനങ്കോട് കാനത്തില്‍ മൂലയില്‍ മുഹമ്മദ് അഷ്‌റഫാണ്(37) മരിച്ചത്. വിശ്രമിക്കുന്നതിനിടെ ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചാണ് മരണം. ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു.

കാനത്ത് മൂല അബ്ബാസിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ഹാജറ. മക്കള്‍: ഫാത്തിമത്ത് റിസ, ആയിശത്ത് റിം. ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x