Currency

പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിനും വിൽപ്പനയ്ക്കും കടുത്ത നിയന്ത്രണവുമായി ഒമാൻ

സ്വന്തം ലേഖകൻTuesday, September 27, 2016 9:00 am

പുകയില ഉത്പന്നങ്ങളുടെ വില്പന നികുതി 20 ശതമാനം മുതല്‍ 40 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് തീരുമാനം.

മസ്കറ്റ്: പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിനും വിൽപ്പനയ്ക്കും  ഒമാനിൽ കടുത്ത നിയന്ത്രണം വരുന്നു. രാജ്യത്തെ ജനസംഖ്യയില്‍ 15 ശതമാനത്തോളം പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നും യുവാക്കൾക്കിടയിൽ പുകവലി വർദ്ധിച്ചിട്ടുണ്ടെന്നും കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. പുകയില ഉത്പന്നങ്ങളുടെ വില്പന നികുതി 20 ശതമാനം മുതല്‍ 40 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് തീരുമാനം.

ഇത് സംബന്ധിച്ച അറിയിപ്പ് ഒമാൻ ആരോഗ്യമന്ത്രാലയമാണ് പുറത്ത് വിട്ടത്. നൂറുശതമാനം വരെ വിലവർദ്ധിപ്പിക്കുന്ന കാര്യവും ആലോചനയിലുണ്ട്. ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്ന പുകയില ഉത്പന്നങ്ങളില്‍ 95 ശതമാനവും വിവിധ അന്താരാഷ്ട്ര ബ്രാന്‍ഡ് സിഗററ്റുകളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. നേരത്തെ, സ്കൂളുകളുടെയും കോളെജുകളുടെയും സമീപത്ത് പുകയില ഉത്പന്നങ്ങളുടെ വില്പന നിര്‍ത്തലാക്കാൻ അധികൃതർ തീരുമാനിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x