Currency

വിദ്യാര്‍ഥികള്‍ക്കായി ട്രാ ഇന്നവേഷന്‍ ക്യാംപ് ആരംഭിച്ചു

സ്വന്തം ലേഖകന്‍Sunday, July 7, 2019 3:56 pm

ദുബായ്: ആറുമുതല്‍ 17 വയസുവരെയുള്ള വിദ്യാര്‍ഥികളെ കണ്ടുപിടിത്തങ്ങളിലേക്കും സംരംഭകത്വത്തിലേക്കും നയിക്കാന്‍ ലക്ഷ്യമിട്ടുള്ള ട്രാ ഇന്നവേഷന്‍ ക്യാംപ് ഇന്നു മുതല്‍ ഓഗസ്റ്റ് എട്ടുവരെ നടക്കും. ദ് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രാ) നടത്തുന്ന ക്യാംപില്‍ ഭാവി സാങ്കേതിക വിദ്യകളും മുന്നേറ്റങ്ങളും വിദ്യാര്‍ഥികള്‍ക്കു പരിചയപ്പെടുത്തും.

സാങ്കേതിക രംഗത്ത് കണ്ടുപിടിത്തങ്ങള്‍ നടത്താന്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ട്രാ ഡയറക്ടര്‍ ജനറല്‍ ഹമദ് ഒബെയദ് അല്‍ മന്‍സൂരി അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് സന്നദ്ധ സേവനം ചെയ്യാനും സൗകര്യമുണ്ട്. ഡിജിറ്റല്‍ കണ്ടുപിടിത്തങ്ങളും സംരംഭകത്വവും, നിര്‍മിത ബുദ്ധിയും ഡേറ്റസയന്‍സും, റോബടിക്‌സ് എന്നീ മേഖലകളിലാണ് ക്യാംപ് ഊന്നല്‍ നല്‍കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x