Currency

ജർമ്മനിയിൽ ഗാർഹിക വൈദ്യുതി ഉപയോഗത്തിൽ 6 ശതമാനം കുറവ്

സ്വന്തം ലേഖകൻThursday, September 29, 2016 2:39 pm

2014 നും 2015 നും ഇടയിൽ രാജ്യത്തെ ഗാർഹികാവശ്യങ്ങൾക്കുള്ള വൈദ്യുതി ഉപയോഗത്തിൽ ആറ് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി കണക്കുകൾ.

ബർലിൻ: 2014 നും 2015 നും ഇടയിൽ രാജ്യത്തെ ഗാർഹികാവശ്യങ്ങൾക്കുള്ള വൈദ്യുതി ഉപയോഗത്തിൽ ആറ് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി കണക്കുകൾ. കാര്‍ബണ്‍ പുറന്തള്ളല്‍ ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളാണ് ഗാർഹികമേഖലയിലെ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ കാരണമായിരിക്കുന്നത്.

തണുപ്പു കാലത്ത് വീടുകളില്‍ ചൂട് കിട്ടാന്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവിലാണ് കാര്യമായ കുറവ് വന്നത്. 2003 മുതൽ 2015 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ വീടുകൾ ചൂട് പിടിപ്പിക്കാൻ ഉപയോഗിക്കുന്ന വൈദ്യുതിയിൽ 18 ശതമാനത്തിന്റെ കുറവാണു ഉണ്ടായിരിക്കുന്നത്. കെട്ടിട നിർമ്മാണ രീതികളിൽ സമീപകാലത്ത് വരുത്തിയ ശാസ്ത്രീയ മാറ്റങ്ങളാണു ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x