Currency

ഷാര്‍ജയില്‍ പ്രവാസികള്‍ ഉള്‍പ്പെടെ 400 തടവുകര്‍ക്ക് മോചനം

സ്വന്തം ലേഖകന്‍Wednesday, August 7, 2019 12:19 pm

ഷാര്‍ജ: ബലിപെരുന്നാളിനോടനുബന്ധിച്ച് ഷാര്‍ജ ജയിലില്‍ കഴിയുന്ന 400 തടവുകാരെ മോചിപ്പിക്കും. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഇത് സംബന്ധിച്ച് ഉത്തരവിട്ടു. വിവിധ രാജ്യക്കാരായ തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാനും അവരുടെ കുടുംബങ്ങളില്‍ സന്തോഷം എത്തിക്കുന്നതിനുമാണ് നടപടി.

തടവുകാരെ വിട്ടയക്കാനുള്ള ഭരണാധികാരിയുടെ തീരുമാനത്തില്‍ ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സരി അല്‍ ശംസി നന്ദി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x