
ഷാര്‍ജ: തിരുവനന്തപുരം വര്‍ക്കല കവലയൂര്‍ സ്വദേശി ലിബു (50) ഷാര്‍ജയില്‍ നിര്യാതനായി. ഹൃദയാരോഗ്യപരമായ അസുഖങ്ങളുള്ള ലിബു ഡോക്ടറുടെ നിര്‍ദേശപ്രകാരം ഡിസംബറില്‍ നാട്ടില്‍ ചെന്ന് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചിരുന്നു. രാവിലെ ഉറക്കമെഴുന്നേറ്റ് കാണാത്തതിനെ തുടര്‍ന്ന് കൂടെ താമസിക്കുന്നവര്‍ വിളിച്ചപ്പോള്‍ മരിച്ച നിലയിലായിരുന്നു.
റൊമാന വാട്ടര്‍ ജീവനക്കാരനാണ്. കുവൈത്തി ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: ഹണി. ഒരു മകളുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.