Currency

നഴ്‌സുമാരുടെ ജോലി അനിശ്ചിതത്വത്തില്‍; യു.എ.യില്‍ ഡിപ്ലോമധാരികള്‍ക്ക് ജോലി നഷ്ടപ്പെടും

സ്വന്തം ലേഖകന്‍Wednesday, October 16, 2019 1:12 pm

ദുബായ്: യു.എ.ഇയില്‍ നൂറുകണക്കിന് ഇന്ത്യന്‍ നഴ്‌സുമാരുടെ ജോലി അനിശ്ചിതത്വത്തില്‍. 200 ലേറെ നഴ്‌സ്മാര്‍ക്ക് ജോലി നഷ്ടമായി. നഴ്‌സിങില്‍ ഡിപ്ലോമ നേടിയ നഴ്‌സുമാരുടെ ജോലിയാണ് അനിശ്ചിതത്വത്തിലായത്. നഴ്‌സിങ് ജോലിക്കുള്ള കുറഞ്ഞ യോഗ്യത ബാച്ച്‌ലര്‍ ഡിഗ്രിയാക്കി നിശ്ചയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.

കേരളത്തിന് പുറത്തുപഠിച്ച ഡിപ്ലോമ നഴ്‌സുമാര്‍ക്ക് ഉപരിപഠനത്തിന് തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതും പ്രശ്‌നം സങ്കീര്‍ണമാക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x