Currency

കല്‍ബയില്‍ വെള്ളപ്പൊക്കം; റോഡുകള്‍ അടച്ചു, യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Wednesday, October 30, 2019 12:46 pm

ഷാര്‍ജ: ക്യാര്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കല്‍ബ-ഫുജൈറ റോഡിന്റെ ഭാഗങ്ങള്‍ കടല്‍വെള്ളത്തില്‍ മുങ്ങിയതിനാല്‍ അടച്ചിട്ടതായി ഷാര്‍ജ പൊലീസ് അറിയിച്ചു. ഒമാന്‍ തീരത്ത് രൂപപ്പെട്ട ക്യാര്‍, ഏതു സമയവും കല്‍ബ, ഫുജൈറ തീരങ്ങളില്‍ എത്തുമെന്നതിനെക്കുറിച്ച് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. തിരമാലകള്‍ ഏഴടി വരെ ഉയരത്തില്‍ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ട്വീറ്റില്‍ എഴുതി.

റോഡ് വീണ്ടും തുറക്കുന്നതുവരെ ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്ന് പൊലീസ് എല്ലാ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ യാത്രക്കാരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കല്‍ബ തീരത്ത്, പതിവ് തെറ്റിച്ച് ചാകരയും എത്തിയിരുന്നു. കോര്‍ണീഷ് റോഡിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് വെള്ളത്തിലൂടെ നീങ്ങുന്ന വാഹനങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x