
ഷാര്‍ജ: എമിറേറ്റിലെ താമസകേന്ദ്രങ്ങളില്‍ നിന്നു മാലിന്യം നീക്കാന്‍ ഇനി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങള്‍. വാഹനമോടിക്കുന്നയാളെ ഉള്‍പ്പെടെ 200 കിലോ ഭാരം വഹിക്കാന്‍ കഴിയും. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ പോകുകയും ചെയ്യാം. താമസകേന്ദ്രങ്ങളോടനുബന്ധിച്ച് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സ്റ്റേഷനുകള്‍ സജ്ജമാക്കുകയും ചെയ്തു.
മാലിന്യസംസ്കരത്തിന്റെ ചുമതലയുള്ള ബിയാഹ് ആണ് നൂതന വാഹനങ്ങള്‍ അവതരിപ്പിച്ചത്. ഇറ്റാലിയന്‍ കമ്പനിയായ ദുകാതി നിര്‍മിച്ച വാഹനങ്ങള്‍ യുഎഇയില്‍ ഇതാദ്യമാണ്. ഭാവിയില്‍ കൂടുതല്‍ മേഖലകളില്‍ ഇത്തരം വാഹനങ്ങളുടെ േസവനം ഉപയോഗപ്പെടുത്തുമെന്ന് ബിയാഹ് ഗ്രൂപ്പ് സിഇഒ ഖാലിദ് അല്‍ ഹുറൈമില്‍ പറഞ്ഞു.
മാലിന്യം കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടാകില്ല. കാര്‍ബണ്‍ മലിനീകരണം ഉണ്ടാകാതെ സംസ്കരിക്കാനാകുമെന്നതാണ് മറ്റൊരു നേട്ടം. സംസ്കരണ കേന്ദ്രങ്ങളോടനുബന്ധിച്ച് അന്തരീക്ഷ മലിനീകരണവും ഉണ്ടാകില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.