Currency

സഫാരി മാളില്‍ ഷോപ്പിങ് ഉത്സവം; ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകള്‍ സ്വന്തമാക്കാന്‍ അവസരം

സ്വന്തം ലേഖകന്‍Tuesday, November 5, 2019 2:32 pm

ഷാര്‍ജ: ഷാര്‍ജയിലെ സ്വദേശികളുടെയും വിദേശികളുടെയും പ്രിയങ്കരമായി മാറിയ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പുതിയ ഷോപ്പിങ് ഉത്സവത്തിന് തുടക്കം. ഉപഭോക്താക്കളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 15 ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകളാണ് ഇക്കുറി സമ്മാനം ലഭിക്കുന്നത്. സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 50 ദിര്‍ഹത്തിന് മുകളില്‍ ഷോപ്പ് ചെയ്യുന്നവരെയാണ് ഈ വമ്പന്‍ സമ്മാനം കാത്തിരിക്കുന്നത്.

നവംബര്‍ നാലു മുതല്‍ 2020 ഫെബ്രുവരി 26 വരെ ഷോപ്പ് ചെയ്യുന്നവരില്‍ നിന്ന് ഭാഗ്യവാന്മാരെ തെരഞ്ഞെടുക്കും. ഓരോ രണ്ടാഴ്ചയിലൊരിക്കലും നടത്തുന്ന നറുക്കെടുപ്പിലൂടെ ആകെ 15 പേര്‍ക്ക് ടൊയോട്ട ഫോര്‍ച്യൂണര്‍ കാര്‍ സ്വന്തമാക്കാനാവും. 30 കൊറോള കാറുകളും ഒരു കിലോഗ്രാം സ്വര്‍ണവും സമ്മാനം നല്‍കിക്കൊണ്ട് സെപ്തംബര്‍ നാലിന് ആരംഭിച്ച സമ്മാന പദ്ധതിക്ക് വന്‍ സ്വീകരണമാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചത്.

കേരളപ്പിറവി ദിനത്തില്‍ സംഘടിപ്പിച്ച പരമ്പരാഗത ഭക്ഷ്യമേള ഉപഭോക്താക്കളുടെ മനംകവര്‍ന്നു. ധബാങ് ടൂറിന്റെ ഭാഗമായുള്ള റോഡ് ഷോ ഈ മാസം ഏഴിന് വൈകുന്നേരം 7.30ന് സഫാരി മാളില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x