Currency

ഷാര്‍ജ ഫ്രിഞ്ച് ഫെസ്റ്റിവലിനു തുടക്കം

സ്വന്തം ലേഖകന്‍Sunday, January 19, 2020 6:27 pm

ഷാര്‍ജ: ഷാര്‍ജ ഫ്രിഞ്ച് ഫെസ്റ്റിവലിനു തുടക്കമായി. ഷാര്‍ജയിലെ വിവിധ വേദികളിലായി 17 ദിവസം മേള നീണ്ടുനില്‍ക്കും. നാടകം, സര്‍ക്കസ്, പാവക്കൂത്ത് തുടങ്ങി 600 ലധികം പ്രദര്‍ശനങ്ങളാണ് മേളയുടെ പ്രത്യേകത. ഷാര്‍ജ അല്‍ നൂര്‍ ഐലന്‍ഡിലെ പ്രേത്യേക വേദിയില്‍ സംഗീതവും നൃത്തവും അഭിനയവും സമ്മേളിച്ച ‘ഹാച്’ പ്രദര്‍ശനത്തോടെയാണ് മേളയുടെ തുടക്കം കുറിച്ചത്. ലോകപ്രശസ്തമായ ഫ്രിഞ്ച് ഉത്സവത്തിന്റെ മിഡില്‍ ഈസ്റ്റിലെ ആദ്യപതിപ്പാണിത്.

ഷാര്‍ജ അല്‍ ഖസ്ബ, അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്, ഫ്‌ലാഗ് ഐലന്‍ഡ്, അല്‍നൂര്‍ ഐലന്‍ഡ് എന്നിവിടങ്ങളിലായാണ് പ്രദര്‍ശനങ്ങള്‍. വിവിധയിടങ്ങളിലായി, ഉച്ചക്ക് രണ്ടരയോടെ ആരംഭിച്ച് രാത്രി പതിനൊന്നു വരെ നീളുന്ന വിധത്തിലാണ് ഈ പ്രദര്‍ശനങ്ങളുടെ ക്രമീകരണം. തെരുവിലെ പ്രദര്‍ശനങ്ങള്‍ സൗജന്യമാണ്. അതേസമയം, ടിക്കറ്റ് എടുത്ത് കാണ്ടേണ്ട് 35 പ്രദര്‍ശനങ്ങളും ഇതോടൊപ്പമുണ്ട്. വിനോദ സഞ്ചാര വകുപ്പിന്റെ പങ്കാളിത്തത്തോടെ ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റിയാണ് സംഘാടകര്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x