
ദുബായ്: എമിറേറ്റിലെ മുഴുവന്‍ പാര്‍ക്കിങ് മീറ്ററുകളും ഇ-പാര്‍ക്കിങ് സൗകര്യമുള്ളതാക്കാന്‍ ദുബായ് ആര്.ടി.എ നടപടി ആരംഭിച്ചു. ഇ പാര്‍ക്കിങ് സൗകര്യമുള്ള മീറ്ററുകളില്‍ പാര്‍ക്കിങ് ഫീസ് അടച്ചാല്‍ പഴയത് പോലെ രസീത് വാഹനത്തിന്റെ ഡാഷ്ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല. പാര്‍ക്കിങ് വിശദാംശങ്ങള്‍ ആര്.ടി.എയുടെ ഡാറ്റാബേസില്‍ ലഭ്യമായിട്ടുണ്ടാകും. ആവശ്യമെങ്കില്‍ മാത്രം രസീത് പ്രിന്റ് ചെയ്താല്‍ മതി.
പരീക്ഷണാടിസ്ഥാനത്തില്‍ ദുബായ് നഗരത്തിന്റെ പലഭാഗങ്ങളിലും സ്ഥാപിച്ചിരുന്ന ഇത്തരം പാര്‍ക്കിങ് മീറ്ററുകള്‍ എമിറേറ്റില്‍ മുഴുവന്‍ വ്യാപിപ്പിക്കാന്‍ ആര്.ടി.എ നടപടി ആരംഭിച്ചു. 2022 നുള്ളില്‍ മുഴുവന്‍ പാര്‍ക്കിങ് മീറ്ററുകളും ഇ-പാര്‍ക്കിങ് സൗകര്യമുള്ളതാക്കും.
വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പറും, രജിസ്റ്റര്‍ ചെയ്ത എമിറേറ്റും രേഖപ്പെടുത്തി വേണം ഇത്തരം പാര്‍ക്കിങ് മീറ്ററുകളില്‍ ഫീസടക്കാന്‍. സ്മാര്‍ട്ട്സിറ്റി, കടലാസ് രഹിത ഭരണം എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.