Currency

ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ ഫെബ്രുവരി അഞ്ചു മുതല്‍

സ്വന്തം ലേഖകന്‍Wednesday, January 29, 2020 11:40 am

ഷാര്‍ജ: പത്താമത് ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവലിന് ഫെബ്രുവരി അഞ്ചിന് തുടക്കമാകും. ഉത്സവവേളയില്‍ ഷാര്‍ജയുടെ ഏറ്റവും പ്രധാനപ്പെട്ട 19 ഇടങ്ങളില്‍ പ്രത്യേക ലൈറ്റ് ഷോകള്‍ നടക്കുമെന്ന് ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡെവലപ്പ്മെന്റ് അതോറിറ്റി (എസ്.സി.ടി.ഡി.എ.) അറിയിച്ചു. മൂന്ന് ഇന്ററാക്ടീവ് ഷോകള്‍, അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ രണ്ട് ഷോകള്‍, യൂണിവേഴ്സിറ്റി ഹാളിന്റെ മുന്‍വശത്ത് പ്രത്യേക ഷോകളും ഉണ്ടായിരിക്കും. വീഡിയോ മാപ്പിങ് സാങ്കേതികവിദ്യയെ വിര്‍ച്വല്‍ റിയാലിറ്റിയുമായി സമന്വയിപ്പിച്ച് ലോകമെമ്പാടുമുള്ള അത്ഭുതങ്ങളായിരിക്കും യൂണിവേഴ്സിറ്റി ഹാളിലെ ഷോയിലുണ്ടാവുക. തത്സമയ ഷോകളായിരിക്കും അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ നടക്കുക. എല്ലാ ദിവസവും രാത്രി ഒമ്പതിന് ലൈറ്റ് ഷോകളും പ്രത്യേക കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും.

ഇത്തവണ യൂണിവേഴ്സിറ്റി സിറ്റി ഹാളിന് എതിര്‍വശത്തും ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിക്ക് മുന്നിലും ഫുഡ്ട്രക്ക് സോണുണ്ടാകും. പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരം ആറുമുതല്‍ രാത്രി 11 വരെയും വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം ആറുമുതല്‍ അര്‍ധരാത്രി 12 വരെയുമാണ് ലൈറ്റ് ഷോകള്‍ നടക്കുക. പ്രവേശനം സൗജന്യമാണ്. ഫെബ്രുവരി 15-ന് ലൈറ്റ് ഫെസ്റ്റിവെല്‍ സമാപിക്കും.

2019-ല്‍ 1.2 ദശലക്ഷം ആളുകളാണ് ലൈറ്റ് ഷോ ആസ്വദിക്കാനെത്തിയത്. വര്‍ഷംതോറും 20 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 17 സ്ഥലങ്ങളിലായി 20 ഷോകള്‍ ഉണ്ടായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x