
ഷാര്‍ജ: സേവനങ്ങള്‍ വാട്സാപ്പില്‍ നല്കുന്ന പദ്ധതിയുമായി ഷാര്‍ജ പൊലീസ്. ഔന് എന്ന പദ്ധതി പ്രകാരം 065633333 എന്ന വാട്സാപ്പ് നമ്പരില്‍ 24 മണിക്കൂറും പൊലീസ് സേവനങ്ങള്‍ ലഭ്യമാണെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. ഷാര്‍ജ പൊലീസിന്റെ എല്ലാ സേവനങ്ങളും സംബന്ധിച്ച വിവരങ്ങളും ഇതില്‍ ലഭ്യമാണ്. അറബിക്, ഇംഗ്ലിഷ്, ഉറുദു എന്നീ ഭാഷകളില്‍ വിവരങ്ങള്‍ ലഭിക്കും. ഓട്ടമേറ്റഡ് സംവിധാനമാണിത്.
ഷാര്‍ജ പൊലീസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ജനറല്‍ മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസി ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗത്തിനും സേവനം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും ആധുനിക സാങ്കേതിക വിദ്യകള്‍ പരമാവധി ഇതിനായി പ്രയോജപ്പെടുത്തുന്നത് തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.