Currency

ഷാര്‍ജയില്‍ വെളിച്ചോത്സവം; എമിറേറ്റിലെ 19 കേന്ദ്രങ്ങളില്‍ പ്രത്യേക ലൈറ്റ് ഷോകള്‍

സ്വന്തം ലേഖകന്‍Wednesday, February 5, 2020 11:52 am

ഷാര്‍ജ: പത്താമത് ഷാര്‍ജ വെളിച്ചോത്സവം ഇന്ന് ആരംഭിക്കും. രാത്രി 8ന് മുനിസിപ്പാലിറ്റി മന്ദിരത്തിലാണ് ഉദ്ഘാടനം. തുടര്‍ന്ന് എമിറേറ്റിലെ പ്രധാനപ്പെട്ട 19 കേന്ദ്രങ്ങളില്‍ പ്രത്യേക ലൈറ്റ് ഷോകള്‍ നടക്കും. മൂന്ന് ഇന്ററാക്ടീവ് ഷോകള്‍, അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ രണ്ട് ഷോകള്‍, യൂണിവേഴ്‌സിറ്റി ഹാളിന്റെ മുന്‍വശത്ത് പ്രത്യേക ഷോകള്‍ എന്നിവ ഉണ്ടായിരിക്കും. ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം ഡവലപ്്‌മെന്റ് അതോറിറ്റി (എസ്‌സിടിഡിഎ)യാണ് സംഘാടകര്‍.

വിഡിയോ മാപ്പിങ് സാങ്കേതികവിദ്യയെ വിര്‍ച്വല്‍ റിയാലിറ്റിയുമായി സമന്വയിപ്പിച്ച് ലോകമെമ്പാടുമുള്ള അത്ഭുതങ്ങളായിരിക്കും യൂണിവേഴ്‌സിറ്റി ഹാളിലെ ഷോയിലുണ്ടാവുക. തത്സമയ ഷോകളായിരിക്കും അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ നടക്കുക. എല്ലാ ദിവസവും രാത്രി 9ന് പ്രത്യേക കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും. ഇത്തവണ യൂണിവേഴ്‌സിറ്റി സിറ്റി ഹാളിന് എതിര്‍വശത്തും ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിക്ക് മുന്നിലും ഫുഡ് ട്രക്ക് സോണുണ്ടാകും.

പ്രവൃത്തി ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ രാത്രി 11 വരെയും വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ അര്‍ധരാത്രി 12 വരെയുമാണ് പ്രദര്‍ശനം. കഴിഞ്ഞ വര്‍ഷം 17 സ്ഥലങ്ങളിലായി 20 ഷോകള്‍ ഉണ്ടായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x