
ദുബായ്: തണുത്ത കാലാവസ്ഥ തുടരുന്ന യുഎഇയില്‍ ശക്തമായ കാറ്റും ചിലയിടങ്ങളില്‍ നേരിയ തോതില്‍ മഴയും. ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നും തണുപ്പു കൂടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില 14% ഡിഗ്രി സെല്‍ഷ്യസ് വരെ താഴുമെന്നാണു സൂചന. പര്‍വതമേഖലകളില്‍ വീണ്ടും കുറയും. ഷാര്‍ജയിലും വടക്കന്‍ എമിറേറ്റുകളിലും പൊടിക്കാറ്റുമുണ്ട്. ദൂരക്കാഴ്ച കുറഞ്ഞതുമൂലം വാഹനയാത്രക്കാര്‍ ബുദ്ധിമുട്ടി. ഒമാനിലും തണുത്ത കാലാവസ്ഥ തുടരുന്നു. വിവിധ ഗവര്‍ണറേറ്റുകളില്‍ തണുത്ത കാറ്റ് ശക്തമാണ്.
ദുബായ് ജുമൈറ, നാദ് അല്‍ ഷെബ, വടക്കന്‍ എമിറേറ്റുകളുടെ ചില മേഖലകള്‍ എന്നിവിടങ്ങളില്‍ ഇന്നലെ നേരിയ തോതില്‍ മഴചാറി. തീരപ്രദേശങ്ങളിലും പര്‍വതമേഖലകളിലും ശക്തമാകും. തെക്കന്‍ ഷര്‍ഖിയ്യ, വടക്കന്‍ ഷര്‍ഖിയ്യ, അല്‍ വുസ്ത, ദാഹിറ, ബുറൈമി, ദാഖിലിയ്യ ഗവര്ണറേറ്റുകളിലാണു നേരിയ തോതില്‍ മഴയുണ്ടായത്. പലമേഖലകളിലും കടുത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു പൊലീസ് നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.